കൈരളിക്കൊരു കൈത്താങ്ങ്

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് അവശ്യസാധനങ്ങളും സാമ്പത്തിക സഹായവും നല്കുന്നതിനു വേണ്ട ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘കൈരളിക്കൊരു കൈത്താങ്ങ്’ ‘DO FOR KERALA’ ആഗസ്റ്റ് 25-ാം തിയതി രാവിലെ 11 മണി മുതല്‍ ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. NMCC ക്ലബിന്റെ 10-ാം ഓണോഘോഷം ലളിതമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ ചാരിറ്റി പരിപാടിയില്‍ ശ്രീ കലാഭവന്‍ നവാസ്മുഖ്യാതിഥിയായി പങ്കെടുക്കും. ‘കൈരളിക്കൊരു കൈത്താങ്ങ്’എന്ന ഈ ചാരിറ്റി പരിപാടിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും, NMCC ഫ്‌ളഡ് റിലീഫ് ഫണ്ടിലൂടെ ശേഖരിച്ചു കൊണ്ടിരിക്കുന്ന തുകയും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. NMCC ഫ്‌ളഡ് റിലീഫ് ഫണ്ടിലേക്ക് പണം അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ട് നമ്പറോ വെബ്‌സൈറ്റ് ലിങ്കൊ ഉപയോഗിക്കാം.

Bank account Details:

Name: Northside Malayalee Community Club Inc.
BSB : 063 875.
Account No. : 1035 3569